തേജസ് ലേഖകന്‍ എം എം അന്‍സാറിന് പ്രേംനസീര്‍ അവാര്‍ഡ്

തിരുവനന്തപുരം: പ്രേംനസീര്‍ നവതി ആഘോഷ സമാപനത്തോടനുബന്ധിച്ച് പ്രേംനസീ ര്‍ സുഹൃദ് സമിതി ഏര്‍പ്പെടുത്തിയ മികച്ച അന്വേഷണാത്മക റിപോര്‍ട്ടര്‍ക്കുള്ള മാധ്യമ അവാര്‍ഡ് തേജസ് കഴക്കൂട്ടം ലേഖകന്‍ എം എം അന്‍സാറിന്.
വരുന്നു ആശങ്കയുടെ തീരപാത, മാരകമായ രാസവസ്തുക്കള്‍ മല്‍സ്യങ്ങളില്‍ ചേര്‍ക്കുന്നു തുടങ്ങിയ അന്വേഷണാത്മക റിപോര്‍ട്ടുകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് അന്‍സാറിനെ തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്‍മാന്‍ പ്രഫ. ജോര്‍ജ് ഓണക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്രതാരം കൊല്ലം തുളസി, കടയ്ക്കല്‍ രമേഷ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. തിരുവനന്തപുരം പെരുമാതുറ ചേരമാന്‍തുരുത്ത് ഡാഫോഡില്‍സില്‍ പരേതനായ എം എം ദിറാര്‍- നബീസാ ബീവി ദമ്പതികളുടെ മകനാണ് എം എം അന്‍സാര്‍. കേരള മദ്യവര്‍ജന സമിതി പുരസ്‌കാരം, തീരദേശ സംരക്ഷണ സമിതി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ആറിന് വൈകീട്ട് 6ന് പൂജപ്പുര ശ്രീചിത്തിര തിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രേംനസീര്‍ നിത്യവസന്തം-2018 എന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സിനിമാതാരം വിധുബാലയ്ക്ക് നവതി പുരസ്‌കാരവും മറ്റു മാധ്യമ-സാമൂഹികസേവന പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. ഒ രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it