Flash News

തേജസ് റിപ്പോര്‍ട്ടര്‍ അനീബിന് ഉപാധികളോടെ ജാമ്യം ലഭിച്ചു

തേജസ് റിപ്പോര്‍ട്ടര്‍ അനീബിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
X
aneeb release

കോഴിക്കോട്: സവര്‍ണ ഫാഷിസത്തിനെതിരേ മാനാഞ്ചിറയില്‍ നടത്തിയ ചുംബനതെരുവ് പരിപാടി റിപോര്‍ടിങ്ങിനിടെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച തേജസ് ലേഖകന്‍ പി അനീബിന് കോടതി ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആണ് ജാമ്യം അനുവദിച്ചത്.
രണ്ട് ആള്‍ ജാമ്യത്തിലും രണ്ട് മാസം വരെ എല്ലാ ഞായറാഴ്ചയും ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്നുമുള്ള വ്യവസ്ഥയിലുമാണ് ജാമ്യം.

പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഐപിസി 332, 341 വകുപ്പുകള്‍ പ്രകാരവും അടിപിടിയില്‍ ഉള്‍പ്പെട്ടുവെന്നാരോപിച്ച് ഐപിസി 160 എ പ്രകാരവുമാണ് അനീബിനെതിരേ കേസ് ചുമത്തിയിരുന്നത്.

റിപോര്‍ടിങ്ങിനിടെ ഒന്നാംതിയ്യതി രാവിലെ 10മണിയോടെയാണ് അനീബിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. പോലിസ് കസ്റ്റഡിയില്‍ പത്തോളം പോലിസുകാര്‍ ചേര്‍ന്ന് അനീബിനെ നിഷ്ഠൂരം മര്‍ദിക്കുകയുണ്ടായി. സ്‌റ്റേഷനില്‍ തന്നെ ക്രൂരമായി പീഡിപ്പിച്ച പോലിസുകാര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് അനീബ് അറിയിച്ചു.
അനീബിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകന്‍ കെ പി രാജഗോപാല്‍ ഹാജരായി.
Next Story

RELATED STORIES

Share it