Flash News

തേജസ് യൂനിയന്‍ : കെ പി ഒ റഹ്മത്തുല്ല പ്രസിഡന്റ്, ആര്‍ കെ ഷബീര്‍ ജന. സെക്രട്ടറി



കോഴിക്കോട്: തേജസ് ജേണലിസ്റ്റ് യൂനിയന്റെ പ്രസിഡന്റായി കെ പി ഒ റഹ്മത്തുല്ലയെ വീണ്ടും തിരഞ്ഞെടുത്തു. ആര്‍ കെ ഷബീറാണ് പുതിയ ജന. സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി ഷിയാമി തൊടുപുഴ, വി കെ അജിതകുമാരി, ജോ. സെക്രട്ടറിമാരായി സൈനുല്‍ ആബിദ്, കെ സനൂപ്, ഖജാഞ്ചിയായി റഫീഖ് റമദാനെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് കെ എ സലീം, എം എം അബ്ദുല്‍സലാം, എസ് ഷാജഹാന്‍ പത്തനംതിട്ട, ഹനീഫ എടക്കാട്, സമീര്‍ കല്ലായി, ടി മുംതാസ്, എം ടി പി റഫീഖ്, മുഹമ്മദ് യാസിര്‍, ടി എസ് നിസാമുദ്ദീന്‍ എന്നിവരെ തിരഞ്ഞെടുത്തു. മേഖലാ കണ്‍വീനര്‍മാരായി എച്ച് സുധീര്‍ (തിരുവനന്തപുരം), നിഷാദ് എം ബഷീര്‍ (കോട്ടയം), ടോമി മാത്യു(എറണാകുളം), സമദ് പാമ്പുരുത്തി (കണ്ണൂര്‍) എന്നിവരെയും നിശ്ചയിച്ചു. കോഴിക്കോട് ചേര്‍ന്ന ജേണലിസ്റ്റ് യൂനിയന്‍ ജനറല്‍ ബോഡി യോഗം പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം സമീര്‍ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം എം അബ്ദുസലാം പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it