kozhikode local

തേജസ് ബുക്‌സ് പുസ്തകപ്രകാശനം നാളെ

കോഴിക്കോട്: തേജസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഡോ. അശ്‌റഫ് കല്‍പറ്റ എഴുതിയ ‘ജീവജാലങ്ങളിലെ ദൈവിക സാക്ഷ്യങ്ങള്‍(പഠനം), അബ്്ദുല്‍ അലി കളത്തിങ്ങല്‍ എഴുതിയ ‘ ചില നിസ്വാര്‍ഥ രഹസ്യങ്ങള്‍’ (കഥ) എന്നീ പുസ്തകങ്ങളുടെ പ്രകാശനം നാളെ വൈകീട്ട് നാലിന് തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും. പി കെ പാറക്കടവ്, ഡോ. എ ഐ റഹ്്മത്തുല്ല, വി മുഹമ്മദ് കോയ, എന്‍ പി ചെക്കുട്ടി, കെ എച്ച് നാസര്‍, പി എ എം ഹാരിസ്, സി പി മുഹമ്മദ് ബഷീര്‍, പി എ എം ഹനീഫ്, എം വി റഷീദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it