Flash News

തേജസ് പത്രത്തിലെ ജീവനക്കാര്‍ക്ക് ആനുകൂല്യം നിഷേധിച്ചത് ഇടത് സര്‍ക്കാറിന്റെ തെറ്റെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തേജസ് പത്രത്തിലെ ജീവനക്കാര്‍ക്ക് ആനുകൂല്യം നിഷേധിച്ചത് ഇടത് സര്‍ക്കാറിന്റെ തെറ്റെന്ന് പന്ന്യന്‍ രവീന്ദ്രന്‍
X
[caption id="attachment_238758" align="aligncenter" width="400"] സി.പി.ഐ.ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു.[/caption]

തിരുവനന്തപുരം: എല്ലാം ശരിയാക്കാന്‍ വന്ന ഇടത് പക്ഷ സര്‍ക്കാര്‍ തേജസ് പത്ര ജീവനക്കാരുടെ അക്രഡിറ്റേഷനും പെന്‍ഷനും നിഷേധിച്ചത് ഗുരുതരമായ തെറ്റാണെന്ന് സി.പി.ഐ.ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തേജസ് പത്രപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍, പെന്‍ഷന്‍ നിഷേധിച്ചതിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

[caption id="attachment_238759" align="alignleft" width="400"] തേജസ് എഡിറ്റര്‍ എന്‍.പി.ചേക്കുട്ടി സംസാരിക്കുന്നു[/caption]

പത്രപ്രവര്‍ത്തകരെ സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് സമരത്തിന് നയിച്ച സംഭവം ഇടത് സര്‍ക്കാറിന് ഭൂഷണമല്ല. ജീവനക്കാരുടെ സമരത്തിന് തന്റെയും തന്റെ പാര്‍ട്ടിയുടെയും പൂര്‍ണ പിന്തുണയുണ്ടാവും. ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കും. തേജസ് എഡിറ്റര്‍ എന്‍.പി.ചേക്കുട്ടി സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ.സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍ സ്വാഗതം പറഞ്ഞു. നെയ്യാറ്റിന്‍കര സനല്‍, വട്ടം ശശീധരന്‍ തുടങ്ങി നിരവധി രാഷ്ടീയ നേതാക്കളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും സംസാരിച്ചു.





[caption id="attachment_238761" align="aligncenter" width="400"] സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍ സ്വാഗതം ആശംസിക്കുന്നു.[/caption]
Next Story

RELATED STORIES

Share it