Flash News

തേജസ് നിര്‍വഹിക്കുന്നത് ചരിത്രപരമായ ദൗത്യം : എജിസി ബഷീര്‍

തേജസ് നിര്‍വഹിക്കുന്നത് ചരിത്രപരമായ ദൗത്യം : എജിസി ബഷീര്‍
X
തൃക്കരിപ്പൂര്‍: രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യത്തില്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ തേജസ് പോലുള്ള അപൂര്‍വ പത്രങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം പ്രശംസനീയമാണെന്ന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു.



തൃക്കരിപ്പൂര്‍ വെള്ളാപ്പ് ജങ്ഷനിലെ റാസാ കോംപ്ലക്‌സില്‍ തേജസ് സബ് ബ്യൂറോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ സധൈര്യം പുറത്തുകൊണ്ടുവരാന്‍ തേജസ് എന്നും മുന്‍പന്തിയിലാണ്. നാടിന്റെ വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ തേജസിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഡോ. സിടി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി  രവി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിടി ഷാഹുല്‍ ഹമീദ്, ടിഎംസി ഇബ്രാഹിം(മാധ്യമം) ഷെരീഫ് പടന്ന, പി ലിയാകത്തലി, പി. എം ഇസ്ഹാഖ്, പിപിഎം അബ്ദുല്‍ ഖാദര്‍, അസ് ലം ബീലിച്ചേരി, റഫീഖ് നങ്ങാരത്ത്, എംടിപി അഫ്‌സല്‍, കെവിപി സാദിര്‍, ബ്യൂറോ ഇന്‍ ചാര്‍ജ് അബ്ദുറഹ്മാന്‍ ആലൂര്‍, റിപ്പോര്‍ട്ടര്‍ എ പി വിനോദ് സംസാരിച്ചു.
Next Story

RELATED STORIES

Share it