Flash News

തേജസ് ജേണലിസ്റ്റുകളുടെ പെന്‍ഷന്‍: പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റ് ധര്‍ണ 29ന്

തേജസ് ജേണലിസ്റ്റുകളുടെ പെന്‍ഷന്‍: പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റ് ധര്‍ണ 29ന്
X


തിരുവനന്തപുരം: തേജസ് ദിനപത്രത്തിലെ ജേണലിസ്റ്റുകളുടെ പെന്‍ഷന്‍ അംഗത്വവും അക്രഡിറ്റേഷനും തടഞ്ഞുവച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് ജൂണ്‍ 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ധര്‍ണ നടത്തും. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള പത്രപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാവും ധര്‍ണയെന്ന് സെക്രട്ടറി എന്‍ രാജേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it