തേജസ് ജീവനക്കാര്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തും

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ തേജസ് കോഴിക്കോട് ബ്യൂറോ ലേഖകന്‍ പി അനീബിനെ പോലിസ് അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തേജസ് ജീവനക്കാര്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30ന് കെ പി കേശവമേനോന്‍ ഹാള്‍ പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
അനീബിനെ ഉടന്‍ വിട്ടയക്കുക, അനീബിനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തേജസ് ജേണലിസ്റ്റ് യൂനിയന്‍, നോണ്‍ - ജേണലിസ്റ്റ് യൂനിയന്‍ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it