Flash News

തേജസ് കാംപയിന്‍ അനസ് എടത്തൊടിക ഉദ്ഘാടനം ചെയ്തു

മലപ്പുറം: തേജസ് കാംപയിന്‍ മലപ്പുറം ജില്ലാതല ഉദ്ഘാടനം പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോളര്‍ അനസ് എടത്തൊടിക നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്് പി പി റഫീഖിന് പത്രത്തിന്റെ കോപി നല്‍കിക്കൊണ്ടാണു  യുവതാരം തേജസ് പ്രചാരണ കാംപയിന് തുടക്കം കുറിച്ചത്. സത്യം വിളിച്ചുപറയാനുള്ള ആര്‍ജവമാണ് പത്രത്തെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ  സെക്രട്ടറി മന്‍സൂര്‍ അലി, മുനിസിപ്പല്‍ കൗണ്‍സിലര്‍ വിളക്കത്തില്‍ അബ്ദുല്‍ ഹക്കീം, സൈനുദ്ദീന്‍ പൊന്നാട്, മുസ്തഫ പാണാളി  പങ്കെടുത്തു.
Next Story

RELATED STORIES

Share it