തേജസിനൊപ്പം

ഡോ. മുസ്വദ്ദിഖ് കൊട്ടപ്പറമ്പന്‍, കിങ് ഖാലിദ് സര്‍വകലാശാല, സൗദി അറേബ്യ

വലിച്ചുകത്തിയ അക്ഷരങ്ങള്‍ കെട്ടുപോവുന്നത് അക്ഷരപ്രേമികളെ ദുഃഖത്തിലാഴ്ത്തുന്നതുതന്നെയാണ്. പ്രത്യേകിച്ചും അരികുവല്‍കൃതര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അച്ചടിക്കുന്ന തേജസ് പോലെയുള്ള ഒരു പത്രം അകാലത്തില്‍ പൊലിയുന്നത് വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്. പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിച്ചും ദലിത്, ആദിവാസി, മുസ്‌ലിം വിഷയങ്ങള്‍ നിരന്തരം എഴുതിയും തേജസ് തുടക്കം മുതല്‍ ഒരു ബദല്‍ വായനാസംസ്‌കാരം മലയാളികള്‍ക്കു പരിചയപ്പെടുത്തിയിരുന്നു.നിലപാടുകള്‍ എത്രതന്നെ വ്യത്യസ്തമാണെങ്കിലും അക്ഷരങ്ങള്‍ കണ്‍മുമ്പില്‍ നിന്നു മാഞ്ഞുപോവുന്നത് ഒരുനിലയ്ക്കും ആഘോഷിക്കപ്പെടേണ്ടതല്ല. തേജസ് അച്ചടി നിര്‍ത്തുന്നത് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരുനിലയ്ക്കും സാധൂകരിക്കാന്‍ കഴിയാത്തതാണത്. തേജസിന്റെ ആ ഇടം പത്രം കളമൊഴിഞ്ഞാലും അവിടെയുണ്ടാവും.
പുതിയ വെബ്‌പോര്‍ട്ടലിന് എല്ലാ ആശംസകളും പ്രാര്‍ഥനകളും.



എന്തിന്റെ പേരിലായാലും ഒരു പത്രത്തെ സാമ്പത്തികമായി ഞെരിക്കുന്നതു ശരിയല്ല. ഇത് ജനാധിപത്യവിരുദ്ധമാണ്. മാധ്യമങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പ് അപകടപ്പെടുത്തിക്കൂടാ. എല്ലാതരം ആശയങ്ങളും കടന്നുവരുമെന്നുള്ളതാണ് മാധ്യമങ്ങളുടെ പ്രത്യേകത. അത്തരം ആശയങ്ങളാണ് ജനാധിപത്യത്തിന്റെ അടിത്തറ. അധികനാള്‍ ഒരു പത്രത്തെ ഞെരിച്ചുകൊല്ലാന്‍ ഭരണാധികാരികള്‍ക്കു കഴിയില്ല. തേജസിനെതിരേ ഭരണവര്‍ഗം കൈക്കൊണ്ട സാമ്പത്തിക നടപടി ഫാഷിസത്തെയും ഏകാധിപത്യത്തെയും മാത്രമേ സഹായിക്കുകയുള്ളൂ.
കഥാകൃത്ത് പി സുരേന്ദ്രന്‍
Next Story

RELATED STORIES

Share it