Pathanamthitta local

തേക്കുതടി കടത്തിയ കേസില്‍ പ്രധാന പ്രതിയെ പിടികൂടി

ചിറ്റാര്‍: ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയില്‍ പടയണിപ്പാറ കാരികയം വനത്തില്‍ നിന്നും തേക്കു തടി മുറിച്ചു കടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ ഒന്നാം പ്രതി കാരികയം ഓലിക്കല്‍ വീട്ടില്‍ ഫിലിപ്പ് (കുമ്പഴ ജോയി-64) നെ ചിറ്റാര്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള  വനപാലകര്‍ തിങ്കളാഴ്ച പിടികൂടി റിമാന്റ ചെയ്തു.             കഴിഞ്ഞ ഒക്ടോബര്‍ 30ന് രാത്രിയില്‍ പടയനിപ്പാറ കാരികയം വനത്തില്‍ നിന്നും 80 ഇഞ്ച് വണ്ണമുള്ള തേക്ക് പ്രതികള്‍ മുറിച്ചത്. മുറിച്ച തേക്ക് നാല് കഷണങ്ങളാക്കി പിക്കപ് വാനില്‍ വനത്തിനോടു ചേര്‍ന്ന് റോഡില്‍ ഇറക്കിയിട്ടിരുന്നു. വിവരമറിഞ്ഞ് ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ വാഹനവും തടിയും കസ്റ്റഡില്‍ എടുത്തിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയേയും നാലാം പ്രതിയേയും നേരത്തേ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ പത്തനംതിട്ട ജയിലില്‍ റിമാന്റിലാണ്. മൂന്നാം പ്രതി പടയണിപ്പാറ പതാലില്‍ സുഗതന്‍ ഒരാഴ്ച്ച മുമ്പ് മരിച്ചു. കുമ്പഴ ജോയിയെ കഴിഞ്ഞ ദിവസം  പടയനിപാറ വനത്തില്‍  കൊണ്ടുപോയി തെളിവെടുപ്പു നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ അശോകന്‍, ബിഎഫ്ഒമാരായ എ ജോസ്, ആര്‍ ബിന്ദു കുമാര്‍ ,വി ആര്‍ മനീഷ് മോന്‍ ,ടി അനില്‍കുമാര്‍ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്
Next Story

RELATED STORIES

Share it