Idukki local

തേക്കടി ബോട്ട് ലാന്റിങില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കുമളി: തേക്കടി ബോട്ട് ലാന്റിങിലേക്ക് സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വനം വകുപ്പ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇനി മുതല്‍ വൈകീട്ട് അഞ്ചിനു ശേഷം എന്‍ട്രന്‍സ് ചെക്‌പോസ്റ്റില്‍ നിന്ന് തേക്കടിയിലേക്കു സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ കടത്തിവിടരുതെന്ന് പെരിയാര്‍ കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷന്‍കുമാര്‍ ഉത്തരവിട്ടു.
അഞ്ചിനു ശേഷം തേക്കടിയില്‍ പ്രവര്‍ത്തിക്കുന്ന കെടിഡിസിയുടെ ലേക്പാലസ്, ആരണ്യ നിവാസ്, പെരിയാര്‍ ഹൗസ് എന്നീ ഹോട്ടലുകളിലേക്കു വരുന്ന വിനോദ സഞ്ചാരികളെ കെടിഡിസിയുടെ വാഹനത്തില്‍ കൊണ്ടു പോവണമെന്നാണ് വനം വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം. വനമേഖലയ്ക്കുള്ളില്‍ കുമളിയിലെ സ്വകാര്യ ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികളാണ് വനം വകുപ്പ് ആരംഭിച്ചത്. വിനോദ സഞ്ചാരികളെ കാന്‍വാസ് ചെയ്യുന്നതിനായി ഓട്ടോ റിക്ഷകളും ടാക്‌സി ജീപ്പുകളും തേക്കടി ബോട്ട് ലാന്റിങിനു സമീപം ആമ പാര്‍ക്കിലാണ് നിര്‍ത്തിയിടുന്നത്. കഴിഞ്ഞ ദിവസം ആമ പാര്‍ക്കിനു സമീപത്ത് വിനോദ സഞ്ചാരിയെ കാന്‍വാസ് ചെയ്‌തെന്നാരോപിച്ച് ടാക്‌സി െ്രെഡവര്‍ ഒരു ടൂറിസ്റ്റ് ഗൈഡിനെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. റോഡിന്റെ വശങ്ങളില്‍ പാര്‍ക്കു ചെയ്യാതെ വനത്തിനുള്ളിലേക്ക് കയറ്റിയാണ് ടാക്‌സി ജീപ്പുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്.
റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരുന്ന അതിര്‍ത്തിക്കല്ലുകള്‍ നീക്കം ചെയ്ത ശേഷമാണ് വാഹനങ്ങള്‍ കയറ്റിയിട്ടത്. ദിവസവും 50ഓളം ടാക്‌സി വാഹനങ്ങളാണ് ആമ പാര്‍ക്കിനു സമീപം നിര്‍ത്തിയിടുന്നത്.
ഇതു മൂലം ഈ ഭാഗത്തെ അടിക്കാടുകള്‍ നശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കയറ്റിയിടുന്നതിനായി നീക്കം ചെയ്ത അതിര്‍ത്തി കല്ലുകള്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് പുനസ്ഥാപിച്ചു.
Next Story

RELATED STORIES

Share it