Idukki local

തേക്കടി ആമപ്പാര്‍ക്കില്‍ ടൂറിസ്റ്റ് വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിക്കും

കുമളി: തേക്കടി ആമപാര്‍ക്കില്‍ കുമളിയിലെ ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിക്കാന്‍ വനംവകുപ്പ് നീക്കം ആരംഭിച്ചു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളെ കാന്‍വാസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടാക്‌സി ഡ്രൈവര്‍മാരും ടൂറിസ്റ്റ് ഗൈഡുകളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വനംവകുപ്പിന്റെ നടപടി.
കുറേക്കാലമായി തേക്കടിയില്‍ ടൂറിസ്റ്റ് ഗൈഡുകളും ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ നിലനിന്നിരുന്ന ശീതസമരമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്.വിനോദ സഞ്ചാരികളെ തേക്കടി ആമപാര്‍ക്കില്‍ വെച്ച് കാന്‍വാസ് ചെയ്തതിനെ തുടര്‍ന്നാണ് ഇരു വിഭാഗവും തമ്മില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്.വാക്ക് തര്‍ക്ക് മൂത്തതോടെ ജീപ്പ് ഡ്രൈവറായ കുമളി റോസാപ്പൂക്കണ്ടം സ്വദേശി കനിയുടെ ആക്രമണത്തില്‍ തേക്കടിയിലെ ടൂറിസ്റ്റ് ഗൈഡായ കുമളി ആട്ടപ്പള്ളം പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഹുസൈന്റെ് (26) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്.
കുമളിയിലേയും പരിസര പ്രദേശങ്ങളിലേയും ഹോട്ടലുകള്‍ ലോഡ്ജുകള്‍ എന്നിവടങ്ങളിലേക്കും, സ്‌പൈസ് പ്ലാന്റേഷന്‍സ്, വിവിധ വിനോദ സഞ്ചാര പരിപാടികള്‍, സ്‌പൈസസ് വ്യാപാര ശാലകള്‍ എന്നിവഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തേക്കടി ആമപ്പാര്‍ക്കിലെത്തുന്ന വിനോദ സഞ്ചാരികളെ ടൂറിസ്റ്റ് ഗൈഡുകള്‍ കാന്‍വാസ് ചെയ്യുക എന്നാല്‍ തേക്കടി ആമാപാര്‍ക്കില്‍ നിരവധി ഓട്ടോ, ടാക്‌സി ജീപ്പുകളും സ്റ്റാന്റെന്ന പേരില്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.
ഇവരില്‍ പല ഡ്രൈവര്‍മാരും ടൂറിസ്റ്റ് ഗൈഡുകള്‍ ചെയ്യുന്ന ജോലിയാണ് ചെയ്യുന്നത്. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ടൂറിസ്റ്റുകളെ ലഭിച്ചാല്‍ ഓട്ടത്തിന്റെ കൂലിയും ഒപ്പം വിനോദ സഞ്ചാരികളെ വിവിധ സ്ഥാപങ്ങളില്‍ എത്തിച്ചു നല്‍കുന്നതിന്റെ കമ്മീഷനും ലഭിക്കാറുണ്ട്. ഇതു മൂലം ഗൈഡുമാരുടെ വരുമാനമാണ് നഷ്ടമാകുക.
ഇതിന്റെ പേരില്‍ ഇരു വിഭാഗവും ആമപാര്‍ക്കില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതാണ് ഇപ്പോള്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.
മുമ്പും വാക്ക് തര്‍ക്കങ്ങള്‍ പതിവായിരുന്നെങ്കിലും പോലീസും വനംവകുപ്പും നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഇതോടെയാണ് ഇപ്പോള്‍ വനംവകുപ്പ് നടപടിയുമായി രംഗത്തെത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it