Idukki local

തേക്കടിയില്‍ സഞ്ചാരികളെ ലക്ഷ്യമിട്ട സൈക്കിള്‍ സവാരി പദ്ധതി പൊളിഞ്ഞു

കുമളി: തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി വനം വകുപ്പ് ആരംഭിച്ച സൈക്കി ള്‍ സവാരി പൊളിഞ്ഞു. ഉദ്യോസ്ഥരുടെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തേക്കടി ബോട്ട് ലാന്റിങിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം വനം വകുപ്പ് തടഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് നടന്നു പോകാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ക്ക് വേണ്ടി വനം വകുപ്പ് സൈക്കിള്‍ സവാരി ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളിലായി 40 സൈക്കിളുകളാണ് വനം വകുപ്പ് വാങ്ങിയത്. തുടക്കത്തില്‍ നല്ല നിലയില്‍ തുടങ്ങിയ പദ്ധതിയാണ് ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥതയില്ലായ്മ മൂലം പാളിയത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വാങ്ങിയ സൈക്കിളുകള്‍  തേക്കടി ചെക്ക്‌പോസ്റ്റിനു സമീപത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നല്ല നിലയില്‍ നടന്ന പദ്ധതിക്ക് ഒരു മെക്കാനിക്കിനെ നിയമിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. പൊതു പണം പാഴാക്കാന്‍ ഉദ്യോഗസ്ഥര്‍  കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it