Flash News

തെഹ്‌റാന്‍ ആക്രമണം : ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇറാന്‍



തെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധവുമായി ഇറാന്‍ ആധികൃതര്‍. സായുധസംഘങ്ങളുമായി ഇറാന് കൂട്ടുകെട്ടുണ്ടെന്ന ട്രംപിന്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇറാന്‍ വിദേശ കാര്യമന്ത്രി ജാവേദ് ഷരീഫിന്റെ പ്രതികരണം. ഇറാനില്‍ ആക്രമണം നടത്തിയത് ഇസ്‌ലാമിക് സ്റ്റേറ്റ് ആണെന്നും ഇവര്‍ക്കു പിന്തുണ നല്‍കുന്നത് അമേരിക്കയാണെന്നും ജാവേദ് ഷരീഫ് ആരോപിച്ചു. അക്രമത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ഥിക്കുന്നു എന്നും തീവ്രവാദത്തിന്റെ വക്താക്കളായ ഇറാന്റെ നടപടിക്കുള്ള പ്രത്യാഘാതമാണ് ആക്രമണമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഇയെയും പാര്‍ലമെന്റിനെയും ലക്ഷ്യമാക്കി നടന്ന ഇരട്ട ആക്രമണത്തിനു പിന്നില്‍ സൗദിയാണെന്നും നേരത്തെ ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചിരുന്നു. സുന്നി മുസ്‌ലിംകള്‍ക്കു ഭൂരിപക്ഷമുള്ള സൗദി അറേബ്യ ഷിയാക്കള്‍ക്കെതിരായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ആക്രമണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it