തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും

കായംകുളം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്നത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് പി സി ജോര്‍ജ് എംഎല്‍എ. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണ്. അദ്ദേഹത്തെ കുടുക്കിയതിനു പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ മൂന്ന് പോലിസ് ഓഫിസര്‍മാര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കന്യാസ്ത്രീയുടെ കേരള ഇന്‍ ചാര്‍ജ്, ഹൗസ് സുപ്പീരിയര്‍ എന്നീ സ്ഥാനങ്ങള്‍ എടുത്തുമാറ്റി. ഇതാണ് ബിഷപ്പിനോടുള്ള വിരോധത്തിനു കാരണം. ക്രൈസ്തവ സഭയെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ പിണിയാണുകളായി പ്രവര്‍ത്തിക്കുകയാണ് പരാതിക്കാരി. തന്റെ കൈയില്‍ തെളിവായി ഫോട്ടോകളും സിഡിയുമുണ്ട്. ഇവ പോലിസിനു കൈമാറില്ല. എന്നാല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it