തെല്‍ഗിയുടെ അന്ത്യാഭിലാഷം നിറവേറ്റണമെന്ന് ഭാര്യ

മുംബൈ: വ്യാജ മുദ്രപത്ര കുംഭകോണ കേസിലെ മുഖ്യ ആസൂത്രകന്‍ അബ്ദുല്‍കരീം തെ ല്‍ഗിയുടെ അന്ത്യാഭിലാഷം നിറവേറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ശാഹിദ തെല്‍ഗി കോടതിയില്‍. ബിനാമികളുടെ കൈവശമുള്ള അദ്ദേഹത്തിന്റെ സ്വത്ത് പിടിച്ചെടുത്ത് രാജ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അവര്‍ പൂനെ കോടതിയെ സമീപിച്ചത്. കോടികളുടെ തട്ടിപ്പില്‍ പ്രതിയായ തെല്‍ഗി ഒക്ടോബര്‍ 26നു ബംഗളൂരുവിലെ ആശുപത്രിയിലാണ് മരിച്ചത്. മുദ്രപത്ര കുംഭകോണത്തിലൂടെ തെല്‍ഗി വാങ്ങിക്കൂട്ടിയ സ്വത്തുക്കളില്‍ ബിനാമി പേരിലുള്ളവ പിടിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.  അപേക്ഷ ഫെബ്രുവരി 18ന് കോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it