തെലങ്കാന: നിയമസഭ പിരിച്ചുവിട്ടേക്കും

ഹൈദരാബാദ്: കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും തിരഞ്ഞെടുപ്പിനു കളമൊരുക്കാനായി കാലാവധി തീരുംമുമ്പ് നിയമസഭ പിരിച്ചു—വിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതായാണ് റിപോര്‍ട്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു മന്ത്രിസഭ യോഗം ചേരും. ശേഷം സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തീരുമാനം പ്രഖ്യാപിച്ചേക്കും. രംഗറെഡ്ഡി ജില്ലയിലാണു യോഗം ചേരുന്നത്. 2019 മെയ് വരെ ടിആര്‍എസ് സര്‍ക്കാരിന് കാലാവധിയുണ്ട്. കഴിഞ്ഞതവണ പൊതുതിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ടിആര്‍എസിന്റെ നീക്കം തിരിച്ചറിഞ്ഞു ബിജെപി അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തി ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഒടുവിലാണ് തിര ഞ്ഞെ ടുപ്പ്.

Next Story

RELATED STORIES

Share it