തെലങ്കാനയില്‍ പൂട്ടിയ ജയിലുകള്‍ അഭയകേന്ദ്രങ്ങളാക്കുന്നു

ഹൈദരാബാദ്: സംസ്ഥാനത്ത് അടച്ചുപൂട്ടിയ 14 സബ് ജയിലുകള്‍ അഭയകേന്ദ്രങ്ങളാക്കാന്‍ തെലങ്കാന ജയില്‍ വകുപ്പ് തീരുമാനിച്ചു. വേണ്ടത്ര തടവുകാര്‍ ഇല്ലാത്തതിനാല്‍ ജയിലധികൃതര്‍ ഈ വര്‍ഷാവസാനത്തോടെ നാലോ അഞ്ചോ സബ് ജയിലുകള്‍ കൂടി അടച്ചുപൂട്ടും. അവ മാനസിക വെല്ലുവിളി നേരിടുന്നവര്‍, അനാഥര്‍, അഗതികളായ സ്ത്രീകള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്കായുള്ള അഭയകേന്ദ്രമായി മാറ്റുമെന്നു ജയില്‍ ഡയറക്ടര്‍ ജനറല്‍ വി കെ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭയകേന്ദ്രങ്ങളിലെ അന്തേവാസികളുടെ കഴിവുകള്‍ പോഷിപ്പിച്ച് അവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ചഞ്ചല്‍ ഗുഡ, ചേരപ്പള്ളി ജയിലുകള്‍ ഭിക്ഷാടകരുടെ പുനരധിവാസ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു.
Next Story

RELATED STORIES

Share it