തെലങ്കാനയിലെ ഏക ടിഡിപി എംപി ടിആര്‍എസില്‍

ഹൈദരാബാദ്: തെലങ്കാനയിലെ ഏക ടിഡിപി ലോക്‌സഭാംഗം ടിആര്‍എസില്‍ ചേര്‍ന്നു. മല്‍ക്കജ് ഗിരി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മല്ല റെഡ്ഡിയാണ് കൂറു മാറിയത്.
തെലങ്കാന പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി വേണം മല്ല റെഡ്ഡി ടിആര്‍എസില്‍ ചേര്‍ന്നതിനെ കാണേണ്ടതെന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലേക്കു സ്വീകരിച്ചുകൊണ്ട് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു പറഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ മല്‍സരിച്ച ടിഡിപി സ്ഥാനാര്‍ഥികളില്‍ മല്ല റെഡ്ഡി മാത്രമായിരുന്നു ജയിച്ചത്.
Next Story

RELATED STORIES

Share it