തെറ്റു സമ്മതിച്ച് കര്‍ദിനാള്‍; സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് എഎംടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് കേസ് പരിഹരിക്കുന്നതിനായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡും കെസിബിസിയും കര്‍ദിനാള്‍ വിരുദ്ധ വിഭാഗവുമായി അനുരഞ്ജന ശ്രമം തുടരുന്നു. തെറ്റ് സംഭവിച്ചെന്ന് ചര്‍ച്ചയില്‍ കര്‍ദിനാള്‍ മാര്‍ ജോ ര്‍ജ് ആലഞ്ചേരി സമ്മതിച്ചതായാണ് വിവരം. രാജി വേണമെന്ന നിലപാടിലുറച്ച് ഒരു വിഭാഗം വൈദികരും എഎംടിയും. പ്രശ്‌നം പരിഹരിക്കാതെ നീണ്ടാല്‍ വരുംദിവസങ്ങളില്‍ വത്തിക്കാ ന്‍ നേരിട്ട് ഇടപെടുമെന്നും സൂചന.
സീറോ മലബാര്‍ സ്ഥിരം സിനഡ് മെത്രാന്മാര്‍, കെസിബിസി നേതൃത്വം, വൈദിക സമിതി പ്രതിനിധികള്‍ എന്നിവരുമായി ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഭൂമി വില്‍പന വിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും നഷ്ടപ്പെട്ട പണം അതിരൂപതയ്ക്ക് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കര്‍ദിനാള്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഒത്തുതീര്‍പ്പിനു നേതൃത്വം നല്‍കിയ മെത്രാന്മാര്‍ വൈദിക സമിതി പ്രതിനിധികളോട് ആവശ്യപ്പെട്ടെങ്കിലും, തങ്ങള്‍ക്ക് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും വൈദിക സമിതിയും വൈദിക സമ്മേളനവും വിളിച്ചുചേര്‍ത്തതിനു ശേഷം മാത്രമേ തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂവെന്നും വൈദികര്‍ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകീട്ട് 3ന് അടിയന്തര വൈദിക സമിതി യോഗവും തിങ്കളാഴ്ച വൈദിക സമ്മേളനവും വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. അന്വേഷണം തീരുന്നതുവരെ കര്‍ദിനാള്‍ സ്ഥാനത്തു നിന്നു മാറിനില്‍ക്കണമെന്നും നിരപരാധിത്വം തെളിഞ്ഞാല്‍ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കുമെന്നുമാണ് വൈദികരുടെയും എഎംടിയുടെയും നിലപാട്. ഇതേത്തുടര്‍ന്ന് ഇന്നു നടക്കു ന്ന വൈദിക സമിതി യോഗവും തിങ്കളാഴ്ച നടക്കുന്ന വൈദിക സമ്മേളനവും നിര്‍ണായകമായി. അതേസമയം, വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ വത്തിക്കാന്‍ നേരിട്ട് ഇടപെടുമെന്ന അറിയിപ്പ് സീറോ മലബാര്‍ സഭാ നേതൃത്വത്തിനും കെസിബിസിക്കും ലഭിച്ചതായാണ് അറിയുന്നത്. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഒമ്പതു കര്‍ദിനാള്‍മാര്‍ അടങ്ങുന്ന സി-9 (കാര്‍ഡിനല്‍-9) വിഷയം അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ വൈദിക സമിതിയുമായി നടന്ന ചര്‍ച്ചയില്‍ സ്ഥിരം സിനഡ് മെത്രാന്മാര്‍ക്കൊപ്പം കെസിബിസിയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് സൂെസപാക്യം, മാര്‍ ക്ലീമിസ് എന്നിവരും പങ്കെടുത്തു. ഇവരുമായി നടത്തിയ ചര്‍ച്ചയിലും വൈ ദിക പ്രതിനിധികള്‍ ഇതേ നിലപാട് തന്നെയെടുത്തു. കര്‍ദിനാളിന്റെ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മെത്രാന്മാര്‍ വീണ്ടും ആവശ്യപ്പെട്ടതോടെ വിഷയം വൈദിക സമിതിയിലും വൈദിക സമ്മേളനത്തിലും ചര്‍ച്ച ചെയ്യണമെന്ന് വൈദിക സമിതി അറിയിച്ച് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it