തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം : ഷാരൂഖ് ഖാനെ വിളിപ്പിക്കണമെന്ന ആവശ്യം തള്ളി



ന്യൂഡല്‍ഹി: സൗന്ദര്യവര്‍ധക വസ്തുവിനെതിരേ ഉപഭോക്താവ് നല്‍കിയ പരാതിയില്‍ ഉല്‍പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ വിളിപ്പിക്കണമെന്ന ആവശ്യം ഉപഭോക്തൃ കോടതി തള്ളി. ഇമാമി കമ്പനിയുടെ ഫെയര്‍ ആന്റ്് ഹാന്‍സം എന്ന ക്രീമിനെതിരേ നിഖില്‍ ജയ്ന്‍ എന്ന യുവാവ് നല്‍കിയ പരാതിയില്‍ ഡല്‍ഹിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് നടപടി. ഫെയര്‍നെസ് ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തില്‍ കമ്പനി അവകാശപ്പെട്ടത് പോലെ സൗന്ദര്യവും ചര്‍മകാന്തിയും വര്‍ധിച്ചില്ലെന്നായിരുന്നു പരാതി. ഇമാമിയുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ ക്രീം ഉപയോഗിച്ചിട്ടും വെളുത്തില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രീമിന്റെ അംബാസഡര്‍ ആയതിനാലാണ് ഷാരൂഖിനെ സാക്ഷിയായി വിളിപ്പിക്കണമെന്ന് ഹരജിക്കാരന്‍  ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it