തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ കേസെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങളില്‍ നാം കുടുങ്ങിപ്പോവരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ സൈബര്‍ പോലിസിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
നവ മാധ്യങ്ങള്‍ വഴി ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്താലും നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. നിപാ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ഹാനികരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഭീതിയുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുത്. നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടാവാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. പരിഭ്രാന്തി പരത്തുന്ന പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it