തെറ്റായ വാര്‍ത്ത: ടിവി ചാനലിന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്‌

ന്യൂഡല്‍ഹി: ഉത്തര ഡല്‍ഹിയിലെ ബവാനാ മേഖലയില്‍ താമസിക്കുന്നവരെ റോഹിന്‍ഗ്യകളെന്നും ബംഗ്ലാദേശികളെന്നും വിശേഷിപ്പിച്ച ടിവി ചാനലിന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്. തെറ്റായ വാര്‍ത്ത പ്രക്ഷേപണം ചെയ്ത സുദര്‍ശന്‍ ടിവിക്കാണ് നോട്ടീസ് നല്‍കിയതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. കഴിഞ്ഞമാസം 11നാണ് ചാനല്‍ തെറ്റായ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ഉത്തര ഡല്‍ഹിയിലെ ബവാനാ മേഖലയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെ കുറിച്ചാണ് ബംഗ്ലാദേശികളെന്നും റോഹിന്‍ഗ്യകളെന്നും റിപോര്‍ട്ട് നല്‍കിയത്.
ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുത്ത് പുനരധിവസിപ്പിച്ചവരാണ് ഇവരെന്നും ഇസ്‌ലാം ഖാന്‍ പറഞ്ഞു. ഇവര്‍ ബംഗ്ലാദേശികളോ റോഹിന്‍ഗ്യകളോ ആണെന്നതിന് ഈ മാസം 12നുള്ളില്‍ തെളിവ് നല്‍കണമെന്ന് ചാനല്‍ എംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇസ്‌ലാം ഖാന്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it