തെറ്റയിലിന് എതിരായ ലൈംഗിക വിവാദം; ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നില്‍ മുഖ്യമന്ത്രിയെന്നു യുവതി

കോട്ടയം: ജോസ് തെറ്റയിലിന് എതിരായ ലൈംഗിക വിവാദം സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് കേസിലെ വാദിയായിരുന്ന യുവതി നോബി അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ ബെന്നി ബഹന്നാനും സി പി മുഹമ്മദുമാണ് ഇതിനുവേണ്ടി എല്ലാ ഒത്താശയും ചെയ്തതെന്നും അവര്‍ പറഞ്ഞു.
തെറ്റയിലിന്റെ മകനുമായുള്ള വിവാഹം നടത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ ഇവര്‍ തനിക്ക് മൂന്നുകോടി രൂപ വാഗ്ദാനം ചെയ്ത് തെളിവുകള്‍ കൈക്കലാക്കിയെന്നും നോബി വെളിപ്പെടുത്തി. സോളാര്‍ കേസില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.— തന്റെ സുഹൃത്തും തൃശൂര്‍കാരിയുമായ റസീനാ മാലിക്കിനെയും അവരുടെ ഭര്‍ത്താവ് അബ്ദുല്‍ മാലിക്കിനെയും ചോദ്യം ചെയ്താല്‍ ഇതിന്റെ സത്യം പുറത്തുവരും. വിവാഹം മുടങ്ങിയത് അടക്കമുള്ള കാര്യങ്ങള്‍ റസീനയോട് താന്‍ പറഞ്ഞിരുന്നു. ഇവര്‍ ഭര്‍ത്താവിന് വിവരം കൈമാറി. തുടര്‍ന്ന് എംഎല്‍എമാരുമായി തന്നെ ബന്ധപ്പെടുത്തി. സഹായിക്കാമെന്നും അതിന് എല്ലാ രേഖകളും കൈമാറണമെന്നുമാണ്— എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടായിരുന്നു ഇത്. ബെന്നി ബഹന്നാന്റെ വക്കീല്‍ ടി പി പത്മാലയനാണ് പരാതി തയ്യാറാക്കിയത്. വനിതാ അഭിഭാഷകയെ കാണിക്കാനെന്നു പറഞ്ഞാണ് വീഡിയോ റസീന വാങ്ങിയത്. ഇതാണ് പിന്നീട് പുറത്തുവന്നത്. റസീനയെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍, ജോസ് തെറ്റയില്‍ ഇമേജുള്ള ആളാണെന്നും അതിനാല്‍ ദൃശ്യം പുറത്തുവന്നെങ്കില്‍ മാത്രമേ ഗുണമുള്ളൂവെന്നുമായിരുന്നു മറുപടി.
വിവാഹം മുടങ്ങിയതിനെതിരേ പ്രതികാരം ചെയ്യണമെന്ന ബാലിശമായ ഉദ്ദേശ്യം തനിക്കുണ്ടായിരുന്നു. അങ്ങനെയാണ് വീഡിയോദൃശ്യം— പകര്‍ത്തിയത്. സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പലതവണ ഉമ്മന്‍ചാണ്ടിയെ കാണാന്‍ പുതുപ്പള്ളിയിലെ വീട്ടിലും ക്ലിഫ്ഹൗസിലും ചെന്നിരുന്നു. ക്ലിഫ്ഹൗസില്‍ പരിശോധനയില്ലാതെ അകത്തു കയറാന്‍ അനുവാദം ഉണ്ടായിരുന്നു. 15 കോടി രൂപ ബെന്നി ബഹന്നാനെ ഏല്‍പ്പിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഇവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it