Kollam Local

തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി ശങ്കരമംഗലം സര്‍ക്കാര്‍ പെണ്‍പള്ളിക്കുടം

ചവറ: ചുറ്റുമതിലില്ലാത്തതിനാല്‍ നായ്ക്കളുടെ വിഹാര കേന്ദ്രമായി ഒരു പെണ്‍ പള്ളിക്കുടം മാറിയിട്ടും അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം.

ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് ചുറ്റുമതിലില്ലാത്തത്. ഇംഗ്ലീഷ്, മലയാളം മീഡിയം ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികള്‍ പഠിക്കുന്ന ഇവിടെ തുറസായിക്കിടക്കുന്നതിനാല്‍ പഠന സമയത്ത് പോലും യാത്രക്കാര്‍ സ്‌കൂളിനു മുന്നിലൂടെയുള്ള വഴി ഉപയോഗിക്കുന്നതു കാരണം ഇടവേളകളില്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കളിക്കുവാന്‍ പോലും പറ്റാത്തവസ്ഥയാണ്.
കൂടാതെ നായ്ക്കളുടെ വിഹാരരംഗമായി സ്‌കൂള്‍ മാറിക്കഴിഞ്ഞു. രണ്ട് മാസങ്ങള്‍ക്കു മുമ്പ് പഠന സമയത്ത് മുകളിലത്തെ നിലയില്‍ നായ്ക്കള്‍ കയറിയപ്പോള്‍ പേടിച്ച് നിലവിളിച്ചോടിയ കുട്ടികളില്‍ പലര്‍ക്കും വീഴ്ചയില്‍ പരിക്കു പറ്റിയിരുന്നു.
ചുറ്റുമതില്‍ വേണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടങ്കിലും ഇതുവരെയും ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ രക്ഷകര്‍ത്താക്കള്‍ക്കും അമര്‍ഷം ഉണ്ട്. ഈ സ്‌കൂളിന്റെ തൊട്ടടുത്തുള്ള ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാലുചുറ്റും മതിലുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കുന്ന ഇവിടെ രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. വരുന്ന അധ്യയന വര്‍ഷത്തിലെങ്കിലും ഇവിടെ ചുറ്റുമതില്‍ വരും എന്ന പ്രതീക്ഷയിലാണ് അധ്യാപകരും കുട്ടികളും.
Next Story

RELATED STORIES

Share it