ernakulam local

തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങി



മട്ടാഞ്ചേരി: കൊച്ചി നഗരസഭയില്‍ തെരുവ് കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണം തുടങ്ങി. ദേശീയ നഗര ഉപജീവന മിഷന്റെ കീഴില്‍ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്്ഘാടനം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. നാരായണന്‍ എന്ന മുതിര്‍ന്ന കച്ചവടക്കാരന് കാര്‍ഡ് നല്‍കിയാണ് ഉദ്്ഘാടനം നിര്‍വഹിച്ചത്. നഗരസഭ പരിധിയില്‍ കച്ചവടം ചെയ്യുന്നതിനുള്ള അംഗീകാരമാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിലൂടെ നടന്നതെന്നും എന്നാല്‍ ലൈസന്‍സ് ലഭിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ തെരുവ് കച്ചവടക്കാരാവുകയുള്ളൂവെന്നും മോശം പ്രവണതകള്‍ നിയന്ത്രിക്കുമെന്നും ഉദ്്ഘാടന പ്രസംഗത്തില്‍ എ ബി സാബു പറഞ്ഞു. ക്യൂ ആര്‍ കോഡ് അനുസരിച്ച് കാര്‍ഡ് വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ നഗരസഭയാണ് കൊച്ചി. സര്‍വേയിലൂടെ കണ്ടെത്തിയ 2860 തെരുവ് കച്ചവടക്കാരില്‍ നിന്നും അര്‍ഹതയുള്ള 1986 പേരെ കണ്ടെത്തുകയും ആദ്യ ഘട്ടത്തില്‍ ഫോര്‍ട്ട്‌കൊച്ചി മേഖലയിലെ തെരുവ് കച്ചവടക്കാര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ചടങ്ങില്‍ നഗരാസൂത്രണ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ ജെ ആന്റണി, ശ്യാമള പ്രഭു, ജയന്തി പ്രേംനാഥ്, ആന്റണി ഫ്രാന്‍സിസ്, സിറ്റി പ്രൊജക്ട് ഓഫിസര്‍ വി സി ബാല സുബ്രഹ്മണ്യം, നഗര കച്ചവട കമ്മിറ്റി അംഗങ്ങളായ ബാബു കുറ്റിക്കാടന്‍, ടി ബി മിനി, പി എ ജിറാര്‍, കെ എ ഉസ്മാന്‍, കെ ബി അബു, എന്‍ യുഎല്‍എം മാനേജര്‍മാരായ പി വി അനൂപ്, മൊബീഷ്, വി മുരളി സംസാരിച്ചു.
Next Story

RELATED STORIES

Share it