Idukki local

തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും



തൊടുപുഴ: തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നഗരസഭയില്‍ തിരുമാനമായി. 450ല്‍പ്പരം അപേക്ഷകളില്‍ നിന്ന് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് 45 പേര്‍ക്കാണ് 30ന് ഉച്ചകഴിഞ്ഞ് നടക്കുന്ന യോഗത്തില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. വിവിധ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ നല്‍കുക. പരിസരം വൃത്തിയായിരിക്കണം, മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം, ഓടകളില്‍ വെള്ളമൊഴുക്കരുത് എന്നിവ നിബന്ധനകളില്‍ ഉള്‍പ്പെടും. നഗരപരിധിയില്‍ കച്ചവടം ചെയ്യുന്നവര്‍ക്കാണ് കാര്‍ഡിന് യോഗ്യതയുള്ളത്. നഗരപരിധിയില്‍ താമസിക്കാത്തവരും എന്നാല്‍ നഗരപരിധില്‍ കച്ചവടം ചെയ്യുന്നവര്‍ക്കും കാര്‍ഡിനു യോഗ്യതയുണ്ട്. വാഹനങ്ങളില്‍ നഗരസഭ പരിതിവിട്ട് കച്ചവടം ചെയ്യുന്നവര്‍ക്ക് കാര്‍ഡുകള്‍ തല്‍കാലം നല്‍കേണ്ടയെന്ന തിരുമാനമാണ് നഗരസഭ എടുത്തിരിക്കുന്നത്. കാര്‍ഡുകള്‍ ലഭിക്കുന്നപക്ഷം കച്ചവടക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. ഇതിന്റെ അടുത്തഘട്ടം എന്ന നിലയ്ക്ക് മുഴുവന്‍ കാര്‍ഡ് ഉപഭോക്താക്കളും കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതാണ്. വഴിയോര കച്ചവടക്കാര്‍ക്ക് പരിധികള്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും പഴയ ബസ്സ്റ്റാന്‍ഡ്, ഗാന്ധി സ്‌ക്വയര്‍, മുനിസിപ്പല്‍ െ്രെപവറ്റ് ബസ്സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ കച്ചവടം നിരോധിച്ചിരിക്കുകയാണ്. നവംബര്‍ ഒന്നിന് സംസ്ഥാന തലത്തില്‍ വഴിയോര കച്ചവടക്കാര്‍ക്ക് കാര്‍ഡ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാനത്ത് നടക്കുമെന്നതാണ്. കഴിഞ്ഞവര്‍ഷം സ്ഥാപിച്ച വഴിയോര ലൈറ്റുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കൗണ്‍സിലറുടെ പ്രസ്താവനയ്ക്ക് അടുത്ത കൗണ്‍സിലില്‍ വിശദീകരണം നല്‍കുമെന്നും പുതിയ പദ്ധതി പ്രകാരം നഗരസഭ ഇലക്ട്രിക്ക് വര്‍ക്കുകള്‍ക്കായി അനുവദിച്ച 53 ലക്ഷംരൂപയുടെ ടെന്‍ഡര്‍ പുതിയ ആളുകള്‍ക്ക് നല്‍കണമെന്നും കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച ചേരുന്ന കൗണ്‍സിലില്‍ ഗുണനിലവാരം ഉറപ്പാക്കി ജോലികള്‍ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ 45 ശതമാനം പൂര്‍ത്തിയായതായും ഈ വര്‍ഷം തന്നെ നിലവിലെ ഫണ്ട് ഉപയോഗിച്ച് 75 ശതമാനത്തോളം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും നഗരസഭ ചേര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it