kozhikode local

തെരുവു വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണം: എസ്ഡിപിഐ

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ വൈദ്യുതി ബില്ലായി കെഎസ്ഇബിക്ക് അടക്കുമ്പോഴും അധികൃതരുടെ അലംഭാവം മൂലം താമരശ്ശേരി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാണ്.
ഇവക്ക് പരിഹാരം കാണാന്‍  കേടുവന്ന വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താനും പുതിയ തെരുവു വിളക്കുകള്‍ സ്ഥാപിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് എസ്ഡിപിഐ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോരങ്ങാട് അധ്യക്ഷതവഹിച്ചു.
സിദ്ധീഖ് ഈര്‍പോണ,ഹമീദലി കോളിക്കല്‍,വിം ജില്ലാ സെക്രട്ടറി ഫൗസിയ കാരാടി,സിഎഫ്‌ഐ ജില്ലാ സെക്രട്ടറി ഫസല്‍ വെളിമണ്ണ സംസാരിച്ചു. പുതിയ ഭാരവാഹികളായി സിറാജ് തച്ചംപൊയില്‍(പ്രസിഡണ്ട്), മുഹമ്മദ് റാഫി ടി പി(സെക്രട്ടറി), അബൂബക്കര്‍ വട്ടക്കുണ്ട്(ഖജാഞ്ചി)ഇല്ല്യാസ് കാരാടി,അനീസ് പരപ്പന്‍ പൊയില്‍(വൈസ് പ്രസിഡണ്ടുമാര്‍), അഷ്‌റഫ് ഇ കെ, നൗഫല്‍ പള്ളിപ്പുറം(ജോ: സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it