malappuram local

തെരുവു നായ്ക്കള്‍ താറാവുകളെ കടിച്ചുകൊന്നു

പള്ളിക്കല്‍: പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടും പരാതിക്ക് പരാഹാരമില്ലെന്ന് നാട്ടുകാര്‍. ഇന്നലെ ഒരേ വീട്ടിലെ പത്ത് താറാവുകളെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്.
താറാവുകളെയും കോഴികളെയും വളര്‍ത്തി ഉപജീവനം നടത്തുന്ന പരുത്തിക്കോട് മണ്ണത്താന്‍ കണ്ടിയില്‍ താമസിക്കുന്ന ഒ.കെ സുബൈറിന്റെ വീട്ടില്‍ നിന്നും കൂട്ടമായെത്തിയ നായ്ക്കള്‍ കൂട് തകര്‍ത്താണ് താറാവുകളെ കൊണ്ട് പോയി പ്രദേശത്തെ കുറ്റിക്കാട്ടില്‍ കൊന്നിട്ടത്. ഒരു താറാവിന് നാനൂറ് രൂപയോളം വില വരുമെന്നാണ് സുബൈര്‍ പറയുന്നത്.
പ്രദേശത്തുള്ള പല വീടുകളിലേയും കോഴികളെ പകല്‍ സമയങ്ങളില്‍ പോലും കൊന്നിട്ടതായും പരാതി ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it