Theatre

തെരുവുവിളക്ക് നിര്‍മാണ ഫാക്ടറി ചുവപ്പുനാടയില്‍ കുടുങ്ങി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള റൂറല്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റി (ക്രൂസ്), പാലക്കാട് കൂറ്റനാട്ടെ പിഎംആര്‍ ഇലക്ട്രിക്ക ല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ആവിഷ്‌കരിച്ചിരുന്ന തെരുവുവിളക്ക് നിര്‍മാണ പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പഞ്ചായത്തുകള്‍ക്കാവശ്യമായ തെരുവുവിളക്കുകള്‍ നിര്‍മിക്കുന്നതിന് കാസര്‍കോട് സീതാംഗോളിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫാക്ടറി സ്ഥാപിക്കാനായിരുന്നു തീരുമാനം.
ക്രൂസ് ചെയര്‍മാനായിരുന്ന പരേതനായ ഗോള്‍ഡന്‍ അബ്ദുല്‍ഖാദറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കിന്‍ഫ്രയില്‍ ക്രൂസിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ സ്ഥലത്ത് ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. 51:49 അനുപാതത്തില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ഫാക്ടറി സ്ഥാപിക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന ക്രൂസ് യോഗം അനുമതിയും നല്‍കിയിരുന്നു. 2013ല്‍ മലബാറിലെ നാലു ജില്ലകളില്‍ ഇത് വിതരണം ചെയ്തായിരുന്നു തുടക്കം. എന്നാല്‍, ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍ 2014 ജനുവരിയി ല്‍ മരിച്ചതോടെ തെരുവുവിളക്ക് ഫാക്ടറി നിര്‍മാണ തീരുമാനം ചുവപ്പുനാടയില്‍ കുടുങ്ങിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it