തെരുവുബാല്യവിമുക്ത കേരളത്തിനായി 'ശരണബാല്യം'

തിരുവനന്തപുരം: ബാലവേല-ബാലഭിക്ഷാടന-തെരുവുബാല്യവിമുക്ത കേരളത്തിനായി ശരണബാല്യം പദ്ധതി നടപ്പാക്കുമെന്ന് വനിത-ശിശുവികസന മന്ത്രി കെ കെ ശൈലജ. പത്തനംതിട്ട ജില്ലയില്‍ വിജയകരമായി നടപ്പാക്കിയ ശരണബാല്യം പദ്ധതിയാണ് കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നത്. വനിത-ശിശുവികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷ ന്‍ യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണ കൂടത്തിന്റെ സഹായത്തോടെ ആദ്യഘട്ടത്തില്‍ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു വേ ണ്ടി നാലു ജില്ലകളിലും ആറ് വീതം റസ്‌ക്യൂ ഓഫിസര്‍മാരുടെ നിയമന നടപടി പൂര്‍ത്തിയായി. പത്രസമ്മേളനത്തി ല്‍ സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ എഎസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it