Districts

തെരുവുനായ ശല്യം സംബന്ധിച്ച കോടതിവിധി: അഡ്വ. ബേസില്‍ അട്ടിപ്പേറ്റിക്ക് ആദരവ്

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച അഡ്വ. ബേസില്‍ അട്ടിപ്പേറ്റിക്ക് ആദരവ് അര്‍പ്പിച്ച് തെരുവുനായ ശല്യം സംബന്ധിച്ച ഹൈക്കോടതി വിധി. സാധാരണക്കാരന്റെ സൈ്വരജീവിതത്തിനു തടസ്സമായ തെരുവുനായ ശല്യത്തിനെതിരേ തുടക്കം മുതല്‍ നിയമപോരാട്ടം നടത്തിയ അഡ്വ. ബേസില്‍ ചൊവ്വാഴ്ചയാണ് ഹൃദയസ്തംഭനം മൂലം നിര്യാതനായത്.
ഇന്നലെ ഹൈക്കോടതി പരിസരത്ത് രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കെയാണ് ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ അദ്ദേഹം വാദിച്ച തെരുവുനായ ശല്യം സംബന്ധിച്ച സുപ്രധാന വിധി പ്രസ്താവം നടത്തിയത്. 84 പേജുള്ള വിധി പകര്‍പ്പിന് ഒടുവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. എം ജി സര്‍വകലാശാല ലെയ്‌സണ്‍ ഓഫിസറായി പ്രവര്‍ത്തിച്ച അഡ്വ. ബേവേസില്‍ അട്ടിപ്പേറ്റി സംസ്യക്തസര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനില്‍ എത്തുകയും പിന്നീട് സര്‍വകലാശാല ജോലി ഉപേക്ഷിച്ച് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയുമായിരുന്നു.
ആരാലും ശ്രദ്ധിക്കപ്പെടാത്ത നിരവധി വിഷയങ്ങള്‍ കോടതിക്കു മുന്നിലെത്തിച്ച അഡ്വ. ബേസില്‍ ഫയല്‍ ചെയ്ത നിരവധി ഹരജികള്‍ ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം.
Next Story

RELATED STORIES

Share it