Idukki local

തെരുവുനായ ഭീതിയില്‍ പീരുമേടും പരിസര പ്രദേശങ്ങളും

പീരുമേട്: തെരുവുനായ ഭീതിയില്‍ പീരുമേടും പരിസര പ്രദേശങ്ങളും. വഴിയാത്രക്കാരുള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് നായയുടെ അക്രമണമേല്‍ക്കുന്നത് പതിവാകുന്നു. നായകളുടെ എണ്ണം ക്രമാതീതമായി പെരുകിയിട്ടും പരിഹാരം കാണാതെ അധികൃതര്‍. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ വന്‍ജന തിരക്കേറിയ കുട്ടിക്കാനത്ത് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുകയാണ്. നായകളുടെ എണ്ണം പെരുകിയതാണ് ഭീക്ഷണി ഉയര്‍ത്തുന്നത്. കൂട്ടമായി അലഞ്ഞുതിരിയുന്ന ഇവ കുരച്ചും ആളുകള്‍ക്കു നേരെ അക്രമിക്കാനൊരുങ്ങിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. തെരുവുനായ ശല്യം രൂക്ഷമായതോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഭീതിയിലാണ്. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുട്ടിക്കാനം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നായയുടെ ആക്രമണമേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തെരുവുനായക്കള്‍ ക്രമാതീതമായി പെരുകിയിട്ടും ഇവയെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികളോ പീരുമേട് ഗ്രാമപഞ്ചായത്ത് ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വ്യാപാര ഭക്ഷണ ശാലകള്‍ക്കു നേരെയും നായകളുടെ ആക്രമണം രൂക്ഷമാവുകയാണ്. അധികൃതര്‍ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിന് നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രികാലങ്ങളില്‍ കുട്ടിക്കാനത്തെ ഇരുട്ടിന്റെ മറവില്‍ ആക്രമണകാരികളായ നായകള്‍ ജനങ്ങളെ കടിക്കുന്നതും പരിക്കേല്‍പിക്കുന്നതും പതിവായി മാറുകയാണ്.
Next Story

RELATED STORIES

Share it