തെരുവുനായ ആക്രമണം; കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: ബാലാവകാശ കമ്മീഷന്‍

തൊടുപുഴ: കുട്ടിക്കള്‍ക്കെതിരേ നടന്ന തെരുവുനായ ആക്രമണത്തില്‍ സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇടുക്കി ജില്ലയില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടുക്കി ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്‍ സംസ്ഥാന ബാലവാകാശ കമ്മീഷനു നല്‍കിയ ഹരജിയെ തുടര്‍ന്നാണ് നടപടി.
പരാതിയിന്‍മേല്‍ സംസ്ഥാന ബാലാവാകാശ കമ്മീഷന്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്ന കുട്ടികള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണം. ശസ്ത്രക്രിയ, പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നാല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കണം.
തെരുവുനായകളുടെ കടിയേറ്റ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കാനിടവന്നാല്‍ 5,000 രൂപ ധനസഹായവും പരിക്കിന്റെ വ്യാപ്തിക്കനുസൃതമായി കുടുതല്‍ തുക അരോഗ്യ സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവര്‍ നല്‍കണം. നായകള്‍ക്ക് ഉടമസ്ഥനുണ്ടെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉടമസ്ഥരില്‍നിന്ന് പിടിച്ചെടുക്കാവുന്നതാണ്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് തെരുവുനായ ആക്രമിച്ചാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.
ബാലവാകാശ കമ്മീഷന്റെ ശുപാര്‍ശകളില്‍മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനുള്ളില്‍ കമ്മീഷനു ലഭ്യമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it