Flash News

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചുമതി: ഹൈകോടതി

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചുമതി: ഹൈകോടതി
X
street-dogs
കൊച്ചി: തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈകോടതി. നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചാകണം നായ്ക്കളുടെ നിയന്ത്രണം. പേവിഷബാധയുള്ളതിനെയോ,മാരകമായ മുറിവേറ്റതോ,മോശം ആരോഗ്യാവസ്ഥയുള്ള നായ്ക്കളെയോ കൊല്ലാം.

തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ അത് മുഴുവന്‍ നായകളെയും കൊല്ലാനുള്ള കാരണമല്ല. കേന്ദ്ര മൃഗപ്രജനന നിയമത്തിലെ ചട്ടങ്ങള്‍ 7,8,9 പാലിച്ചായിരിക്കണം തദ്ദേശസ്ഥാപനങ്ങള്‍ നിയന്ത്രണം നടപ്പാക്കേണ്ടത്.

ഇതിന് വേണ്ട സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുകയും വേണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെടുന്ന രണ്ടംഗ ബഞ്ച് ഉത്തരവിട്ടു. തെരുവുനായ ശല്യത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് വിധി.

Next Story

RELATED STORIES

Share it