Flash News

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി :  തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനോട് യോജിപ്പില്ലെന്നും പേപിടിച്ച് അപകടകാരികളായിത്തീര്‍ന്നവയെ കൊല്ലുന്നതില്‍ തെറ്റില്ലെന്നും സുപ്രീംകോടതി.

കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ കേന്ദ്ര വന്യജീവി സംരക്ഷണ ബോര്‍ഡ് നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണത്തില്‍ സമീപകാലത്ത് വലിയതോതില്‍ കുറവുണ്ടായതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന്് സുപ്രീംകോടതി.തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കില്ലെന്ന്്് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
അതിനിടെ തെരുവുനായ്ക്കളെ കൊല്ലണമെന്നാവശ്യപ്പെട്ട് വ്യവസായിയായ കൊച്ചൗസേപ്പ്് ചിറ്റിലപ്പള്ളി നടത്തുന്ന നിരാഹാര സമരം ഇന്നും തുടര്‍ന്നു.
Next Story

RELATED STORIES

Share it