wayanad local

തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്



മാനന്തവാടി:  തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശികളായകല്ലാച്ചി ഉസ്മാന്റെ മകന്‍ സല്‍മാന്‍ (3) കളത്തുപാറ രാഘവന്റെ മകള്‍ അനുശ്രീ (16) കോട്ടവയല്‍വിന്‍ സി ( 31) മറിയം (50) ഉസാമ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സല്‍മാനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഇന്നലെ ഉച്ചക്ക് രണ്ടോടെ വീടിനടുത്തെ വയലിലും പരിസര പ്രദേശങ്ങളിലും വച്ചാണ് കടിയേറ്റത്.
Next Story

RELATED STORIES

Share it