തെരുവുനായകളെ കൊല്ലുന്ന യുവാവിനെ തേടി പോലിസ്
BY Sumeera SMR22 March 2016 4:15 AM GMT
Sumeera SMR22 March 2016 4:15 AM GMT
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ തെരുവുനായകളെ കൊലപ്പെടുത്തുന്ന യുവാവിനെ തേടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രദേശത്തുനിന്നു കാണാതായത് 12ലേറെ നായകളെയാണ്. നിരവധി നായകളെ ദേഹത്ത് വെട്ടേറ്റ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ ഹോസ്കാസ് പോലിസ് സ്റ്റേഷന് പരിധിയിലുള്ള ഗ്രീന്‍പാര്‍ക്ക് മെട്രോ സ്റ്റേഷന്റെ സിസിടിവി ദൃശ്യത്തില്‍ ഒരു യുവാവ് നായകളെ ഭക്ഷണം നല്കി ആകര്‍ഷിച്ച് കത്തികൊണ്ട് പരിക്കേല്പിക്കുന്നതു കണ്ടെത്തിയിട്ടുണ്ട്. അടുത്തുള്ള ഒരു കടയുടെ വീഡിയോവിലും ഈ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പരിസരപ്രദേശത്ത് പരിശോധന നടത്തിയ പോലിസ് ഒരു നായക്കുട്ടിയെ കഴുത്തറുത്തുകൊന്ന നിലയിലും മൂന്നു നായകളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി.
അജ്ഞാത യുവാവിനെതിരേ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു സന്നദ്ധസംഘടന ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും പോലിസ് അറിയിച്ചു.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT