kannur local

തെരുവുകച്ചവടക്കാരുടെ പുനരധിവാസ യോഗത്തില്‍ ഇറങ്ങിപ്പോക്ക്



ഇരിട്ടി: തെരുവുകച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ റുബീനാ റഫീഖിനെ അവഹേളിച്ച് ഇറക്കിവിന്നൊരോപിച്ചും നഗരസഭയുടെ സമര്‍ദ്ദത്തിനു വഴങ്ങി ഒരു—വിഭാഗം തെരുവുകച്ചവടക്കാരെ പോലിസ് പിടിച്ചുകൊണ്ടുപോയെന്നും ആരോപിച്ച് ഇരിട്ടി നഗരസഭാ പദ്ധതിവിശദീകരണ യോഗത്തില്‍ നിന്നു യൂഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാുള്ള എന്‍യുഎല്‍എം യോഗത്തിനെത്തിയ ഇരിട്ടി ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ റുബീനാ റഫീഖിനോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഉസ്മാന്‍ ചാലിയാടാന്‍ ഇറങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ. ഇതേക്കുറിച്ച് ഇന്നലെ നടന്ന പദ്ധതി വിശദീകരണ യോഗത്തില്‍ വിശദീകരിക്കണമെന്ന് യൂഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൃപ്തികരമായ വിശദീകരണം ചെയര്‍മാന്റെയോ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയോ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് ഇറങ്ങിപ്പോക്കിനിടയാക്കിയത്. എന്നാല്‍ എന്‍യുഎള്‍എം യോഗത്തില്‍ നഗരസഭാ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കൗണ്‍സിലര്‍മാരായ സി മുഹമ്മദലി, പി പി ഉസ്മാന്‍, വിവിധ ട്രേഡ് യൂനിയന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്. ഇവരെ കൂടാതെ യോഗത്തിലെ അംഗങ്ങളല്ലാത്ത മുഴുവന്‍ പേരോടും യോഗത്തില്‍ പങ്കെടുക്കരുതെന്ന് മാത്രമാണ് പറഞ്ഞതെന്നും അവഹേളനപരമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ചെയര്‍മാന്‍ പി പി അശോകന്‍ പറഞ്ഞു. യോഗത്തില്‍ യൂഡിഎഫിലെ രണ്ട് വനിതാ അംഗങ്ങള്‍ ഇറങ്ങിപ്പോവാന്‍ വിസമ്മതിച്ചത് യൂഡിഎഫിന് നാണക്കേടായി. ഉളിയില്‍ മേഖലയിലെ ടി കെ ഷരീഫ, ഇ കെ മറിയം എന്നിവരാണ് ബഹിഷ്‌കരണം തള്ളിയത്. കഴിഞ്ഞദിവസം നടന്ന ഉളിയിലെ ലീഗ് വിമതയോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it