Flash News

തെരുവിന് മോദിയുടെ പേരിട്ടതിന് എഴുപതുകാരനെ തലയറുത്തുകൊന്ന സംഭവം:വിശദീകരണവുമായി ഉപമുഖ്യമന്ത്രി

തെരുവിന് മോദിയുടെ പേരിട്ടതിന് എഴുപതുകാരനെ തലയറുത്തുകൊന്ന സംഭവം:വിശദീകരണവുമായി ഉപമുഖ്യമന്ത്രി
X
പട്‌ന: തെരുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ടതിന് എഴുപതുകാരനെ തലയറുത്ത് കൊന്ന സംഭവത്തില്‍ വിശദീകരണവുമായി ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി രംഗത്ത്. എഴുപതുകാരനെ തലയറുത്തുകൊന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും സ്ഥലത്തര്‍ക്കത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ഈ സംഭവത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വര്‍ഷങ്ങളായി തെരുവ് മോദി ചൗക്ക് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുശീല്‍ മോദിയുടെ വിശദീകരണം.



കഴിഞ്ഞദിവസമാണ് തെരുവിന് മോദിയുടെ പേരിട്ടതിന് ബിജെപി പ്രവര്‍ത്തകന്റെ പിതാവും പാര്‍ട്ടി പ്രവര്‍ത്തകനുമായ എഴുപതുകാരനായ രാമചന്ദ്ര യാദവിനെ തലയറുത്തുകൊലപ്പെടുത്തിയതായി വാര്‍ത്ത വന്നത്. അടുത്തുള്ള തെരുവിന് മോദി ചൗക്ക് എന്ന പേരിട്ടതിന്റെ പേരില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ തന്റെ പിതാവിനെ തലയറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് മകന്‍ കമലേഷ് യാദവ് ആരോപിച്ചത്. അന്‍പതോളം പേരടങ്ങുന്ന സംഘം ബൈക്കിലെത്തി ഹോക്കി സ്റ്റിക്കുകളും വാളുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും കമലേഷ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ഉപമുഖ്യമന്ത്രിയുടെ വിശദീകരണം.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it