kozhikode local

തെരുവന്‍പറമ്പ് സ്‌ഫോടനം; കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി സൂചന

നാദാപുരം: കഴിഞ്ഞ ദിവസം തെരുവന്‍പറമ്പ് നടന്ന സ്‌ഫോടനത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി സൂചന. ബോംബ് നിര്‍മാണത്തിനിടെ ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനത്തില്‍ പരിക്കേറ്റ അഞ്ചു സിപിഎം പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും പോലിസ് എത്തുന്നതിന് മുമ്പ് മറ്റുള്ളവരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായുമാണ് സൂചന. ചേലക്കാട് വണ്ണാത്തി മീത്തല്‍ ലിനേഷ്, പയന്തോങ്ങിലെ താനിയുള്ളതില്‍ വിവേക്, വാണിമേലിലെ പുത്തലത്ത്താഴെ ജിനീഷ്, തെരുവംപറമ്പ് ചമ്പോട്ടുമ്മല്‍ വിജേഷ്, നരിപ്പറ്റ ലിനേഷ് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവര്‍ക്കെതിരേ കേസെടുത്തതായും സംഭവത്തെ ക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
സംഭവസ്ഥലത്തു നിന്ന് പന്ത്രണ്ടോളം ബോംബുകളാണ് കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായ കാവലേര്‍പ്പെടുത്തിയ പോലിസ് പുറത്ത് നിന്നുള്ള ആരെയും കടത്തി വിട്ടില്ല. റൂറല്‍ എസ്പി പ്രതീഷ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് എഎസ്പി കരപ്പസ്വാമി, സിഐ ഷാജി എന്നിവരുമായി ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it