malappuram local

തെന്നലയെ തരിശു രഹിതമാക്കല്‍ പദ്ധതിമണ്ണ്- ജലസംരക്ഷണത്തിന് കയര്‍ ഭൂവസ്ത്ര ധാരണം

തിരൂരങ്ങാടി: എംജിഎന്‍ആ ര്‍ഇജിഎസ് സഹായത്തോടെ ഗ്രാമ പഞ്ചായത്തിലെ കര്‍ഷകരുടെ പങ്കാളിത്തത്തോട് കൂടി തെന്നല ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്രധാരണ പരിപാടിയുടെ ഉദ്ഘാടനം തെന്നല പാടത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ അവശേഷിക്കുന്ന തരിശ് നിലം കൃഷിയോഗ്യമാക്കുന്നതിനും വര്‍ദ്ധിച്ച് വരുന്ന ശുദ്ധജലക്ഷാമത്തിന്  പരിഹാരം കാണുന്നതിനും മണ്ണൊലിപ്പ് തടഞ്ഞു നിര്‍ത്തുന്നതിനും വേണ്ടിയാണ് പദ്ധതി.
തെന്നല പാടത്ത് മൂച്ചിത്തറ മുതല്‍ കൊടക്കല്ല് മറക്കപ്പാടം വരെയുള്ള തോടുകളുടെ സംരക്ഷണവും ആവശ്യമുള്ള സ്ഥലങ്ങളില്‍ തടയണ നിര്‍മാണവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പഞ്ചായത്ത് വികസന സ്ഥിര സമിതി അദ്ധ്യക്ഷന്‍ ടി വി നൗഷാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം സലീന കുറുപ്പത്ത്, കളത്തിങ്ങല്‍ ബഷീര്‍, കെ അമീനുള്ള, കെ എം ഉമര്‍, സൈതലവി, കെ എം ഹസ്സന്‍, ശിഹാബ് മാതോളി, സുബൈര്‍ പാടഞ്ചേരി, ചാത്തേരി മായിന്‍, മുഹമ്മദ് വെങ്കടത്തിയില്‍, കെ മുഹമ്മദാലി, തലാപില്‍ ഖാദര്‍, ഫൈസല്‍ വെങ്കടത്തിയില്‍, ശിഹാബ് ദാരിമി, മമ്മസന്‍ ഹാജി, ടി പി സൈനുദ്ധീന്‍ മുസ്ല്യാര്‍, പൊതുവത്ത് അലി, വേലായുധന്‍ തൊട്ടിയില്‍, അയ്യപ്പന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it