തെങ്ങ് ദേഹത്തു വീണ് മുന്‍ എംഎല്‍എക്ക് പരിക്ക്

കല്‍പ്പറ്റ: മാനന്തവാടി മുന്‍ എംഎല്‍എയും സിപിഎം ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റുമായ കെ സി കുഞ്ഞിരാമന് തെങ്ങ് ദേഹത്തു വീണ് ഗുരുതര പരിക്ക്. നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിച്ച ഇദ്ദേഹത്തെ മാനന്തവാടി ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഷുമ്‌ന നാഡിക്ക് തകരാര്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിന് ശേഷം നെഞ്ചിന് കീഴെ ചലനശേഷിയും സ്പര്‍ശന ശേഷിയും നഷ്ടപ്പെട്ടു.

ശനിയാഴ്ച കാലത്ത് എട്ടരയോടെ പനമരത്തെ സ്വന്തം പുരയിടത്തിലെ തോട്ടത്തില്‍ മരച്ചില്ലകള്‍ വെട്ടുന്നതിനിടെയാണ് അപകടം. ജോലിക്കാര്‍ മരം മുറിക്കുന്നത് വീക്ഷിക്കുന്നതിനിടെയാണ് ശരീരത്തിലേക്ക് പത്തടി നീളമുള്ള തെങ്ങ് മുറിഞ്ഞ് വീണത്. മുറിച്ച തടിക്കഷണം തൊട്ടടുത്ത തെങ്ങില്‍ വീണ് തെങ്ങ് തലയ്ക്ക് പിന്നിലൂടെ കുഞ്ഞിരാമന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് വീഴുകയായിരുന്നു.
Next Story

RELATED STORIES

Share it