Alappuzha local

തെങ്ങുനട്ട് ലിജു, പെന്‍സില്‍ ചിത്രവുമായി ഐസക്

കായംകുളം: രാവിലെ ഒന്‍പതിന് കാദീശാപള്ളിയിലെത്തി വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചു കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു ഞായറാഴ്ചത്തെ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് പട്ടാണിപ്പറമ്പ് മൈതാനിയില്‍ നടന്ന ക്രിക്കറ്റ് മല്‍സരം ഉദ്ഘാടനം ചെയ്തു. ബാറ്റ് വീശി പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിക്കുന്ന സ്ഥാനാര്‍ഥിയെക്കണ്ട് കാണികള്‍ക്കും ഹൈവേയിലൂടെ പോവുന്ന യാത്രക്കാര്‍ക്കും ആവേശം.
ചെട്ടികുളങ്ങരയിലും കരീലക്കുളങ്ങരയിലും നടന്ന മഹിളാ കോണ്‍ഗ്രസ് കണ്‍വന്‍ഷനുകളിലും, കായംകുളം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ജനശ്രീ കൂട്ടായ്മായിലും പ്രസംഗിച്ചു.
എംഎസ്സ്എം കോളജിനു സമീപം മൂന്നാം വാര്‍ഡിലെ കുടുംബ യോഗത്തിലും പങ്കെടുത്തു. ദേവികുളങ്ങര വെളിയില്‍തെക്കതില്‍ കാവിനുസമീപം തെങ്ങിന്‍തൈ നട്ടുകൊണ്ടാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും പത്താമുദയം ആഘോഷിച്ചത്.
ആലപ്പുഴയില്‍ ഇടുമുന്നണി സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക് ഇന്നലെ രാവിലെ കോമളപുരം പ്രദേശത്ത് ഭവന സന്ദര്‍ശനം നടത്തി.
പാതിരപ്പള്ളി, കനാല്‍, തുമ്പോളി. വളവനാട് തുടങ്ങിയ സ്ഥലങ്ങളില്‍ വികസന സംവാദങ്ങളില്‍ പങ്കെടുത്തു. ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമ സമിതി എന്നിവയുടെ കണ്‍വന്‍ഷനിലും പങ്കെടുത്തു.
എഞ്ചിനീയറിങ് വിദ്യാര്‍ഥിയും പാതിരപ്പള്ളി സ്വദേശിയുമായ ജയരാജ്, താന്‍ തെര്‍മോക്കോളില്‍ പെന്‍സില്‍ കൊണ്ടുവരച്ച മനോഹരമായ ചിത്രം നല്‍കിയാണ് പാതിരപ്പള്ളിയില്‍ നടന്ന സംവാദത്തിലേക്ക് ഐസക്കിനെ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it