malappuram local

തെങ്ങിന്‍ തോട്ടത്തിലിറങ്ങിയ കാട്ടാന ജനങ്ങളെ ഭീതിയിലാഴ്ത്തി

എടക്കര: സ്വകാര്യവ്യക്തിയുടെ തെങ്ങിന്‍ േതാട്ടത്തിലിറങ്ങിയ കാട്ടാന ഒന്നര മണിക്കൂറോളം ജനങ്ങളെ ഭീതിയിലാഴ്ത്തി. വഴിക്കടവ് ആനമറിയിലെ ഇന്തന്‍കുഴിയന്‍ മുഹമ്മദാലിയുടെ തെങ്ങിന്‍ തോട്ടത്തില്‍ നിലയുറപ്പിച്ച കാട്ടാനയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.
മുഹമ്മദാലി ശനിയാഴ്ച രാവിലെ ആറോടെ തൊടിയിലെത്തിയപ്പോഴാണ് സമീപത്തായി ആന നില്‍ക്കുന്നത് കണ്ടത്. ഭയന്ന മുഹമ്മദാലിയും നാട്ടുകാരും ഒച്ചവച്ച് ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.  എഴരയോടെയാണ് ആന വനത്തിലേക്ക് തിരിച്ചുപോയത്.
വനാതിര്‍ത്തിയില്‍ ട്രഞ്ചും, വൈദ്യുത വേലിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കാലപ്പഴക്കത്താല്‍ നശിച്ചുപോയിട്ടുണ്ട്. നെല്ലിക്കുത്ത് വനത്തില്‍ നിന്നു കാട്ടാനകള്‍ സ്ഥിരമായി കൃഷിയിടത്തിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കാറുണ്ട്. എന്നാല്‍, വന്യമൃഗശല്ല്യം തടയാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി നശിപ്പിച്ചാലും വളരെ കുറഞ്ഞ നഷ്ടപരിഹാരം മാത്രമേ സര്‍ക്കാരില്‍നിന്ന് ലഭിക്കുകയൊള്ളുവെന്നും കര്‍ഷകര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it