palakkad local

തെങ്കര സമഗ്ര കുടിവെള്ള പദ്ധതി: ഒന്നാംഘട്ട നിര്‍മാണ ഉദ്ഘാടനം

മണ്ണാര്‍ക്കാട്: തെങ്കര സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട നിര്‍രാണ ഉദ്ഘാടനം എംഎല്‍എ അഡ്വ. എന്‍ ഷംസുദ്ദീന്‍ നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് നഗരസഭക്കും തെങ്കര പഞ്ചായത്തിനും വേണ്ടി എട്ടരക്കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ തുകയ്ക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.
കുന്തിപ്പുഴ സ്രോതസ്സായ ഈ പദ്ധതി 25 വര്‍ഷം മുന്നില്‍ കണ്ടാണ് നടപ്പാക്കുന്നത്. പ്രതിദിനം ആളോഹരി 70 ലിറ്റര്‍ വെള്ളം കണക്കാക്കിയാണ് പദ്ധതിയുടെ വിഭാവനം. ചേമോരിയില്‍ കുമരംപൂത്തൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴ പുറംമ്പോക്ക് സ്ഥലം ഈ പദ്ധതിക്ക് നല്‍കാന്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് സമ്മതിച്ചിട്ടുണ്ട്. കുന്തിപ്പുഴയില്‍ കോണ്‍ക്രീറ്റ് തടയണ, കിണര്‍, പമ്പ് ഹൗസ്, ജല ശുദ്ധീകരണശാല പമ്പിങ് മെയിന്‍, പമ്പ് സെറ്റ് എന്നിവയാണ് ഒന്നാംഘട്ടത്തിലുള്ളത്. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുബൈദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ പി മൊയ്തു, ഹുസൈന്‍ കോളശ്ശേരി, സെബാസ്റ്റ്യന്‍, സക്കീന, എന്‍ജിനീയര്‍ ബേബി ജോര്‍ജ്ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it