തെക്കന്‍ ബെയ്‌റൂത്തില്‍ സ്‌ഫോടനങ്ങളില്‍ 41 മരണം

ബെയ്‌റൂത്ത്: തെക്കന്‍ ബെയ്‌റൂത്തിലുണ്ടായ രണ്ട് സ്‌ഫോ ടനങ്ങളില്‍ 41 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെയ്‌റൂത്ത് വിമാനത്താവളത്തിനടുത്തുള്ള ബുര്‍ജ് എല്‍ ബെര്‍ജന പ്രദേശത്താണ് സംഭവമെന്ന് ലബ്‌നീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ശ രീരത്തില്‍ ബോംബ് കെട്ടിവ ച്ചു വന്ന രണ്ടുപേരാണ് സ് ഫോടനം നടത്തിയത്. വാണിജ്യ-റസിഡന്‍ഷ്യല്‍ ഏരിയയാണ് ബുര്‍ജ് എല്‍-ബെര്‍ജന. തെരുവുകളില്‍ തിരക്കേറെയുള്ള വൈകീട്ടാണ് സ്‌ഫോടനം നടന്നത്. രണ്ട് സ്‌ഫോടനങ്ങള്‍ തമ്മില്‍ മിനിറ്റുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it