Flash News

തെക്കന്‍ ഡല്‍ഹിയിലെ ജനവാസ മേഖലയില്‍ വന്‍ തീപ്പിടിത്തം

തെക്കന്‍ ഡല്‍ഹിയിലെ ജനവാസ മേഖലയില്‍ വന്‍ തീപ്പിടിത്തം
X
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യ നഗറില്‍ ജനവാസ മേഖലയായ ഖിര്‍ക്കിയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. തീ പടരുന്നതിന് മുന്‍പ് തന്നെ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.



സ്‌കൂളുകളടക്കം നിരവധി കെട്ടിടങ്ങള്‍ സംഭവസ്ഥലത്തിന് അടുത്തുണ്ടെന്നുള്ളതു കൊണ്ടു തന്നെ അഗ്‌നിശമന സേനയുടെ എണ്‍പതോളം ഫയര്‍ എഞ്ചിനുകള്‍ സംഭവം നടന്നയുടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.
അതേസമയം, നിയമ വിരുദ്ധമായി നിരവധി വെയര്‍ഹൗസുകള്‍ മാള്‍വ്യ നഗറിലും പരിസരപ്രദേശത്തുമായി പ്രവര്‍ത്തിച്ചു വരികയാണെന്നും ഇതു സംബന്ധിച്ച് മുനിസിപ്പല്‍ അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it