തെക്കന്‍ ചൈനാ കടലില്‍ ചൈന ആണവനിലയം സ്ഥാപിക്കുന്നു; പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് വിദേശകാര്യമന്ത്രാലയം

ബെയ്ജിങ്: തെക്കന്‍ ചൈന കടലിലെ തര്‍ക്ക ദ്വീപിനോടു ചേര്‍ന്ന് ചൈന ആണവനിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ചൈനയുടെ ഔദ്യോഗിക ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടതെങ്കിലും ഇത്തരമൊരു പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കെട്ടിടങ്ങള്‍, റണ്‍വേ, ലൈറ്റ്ഹൗസ് തുടങ്ങിയവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം സിവിലിയന്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ദ്വീപിലെ ഉള്‍പ്രദേശങ്ങളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്നും അതിലൂടെ സ്ഥിരമായ ഊര്‍ജലഭ്യതയാണു ലക്ഷ്യംവയ്ക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു. നിര്‍മാണത്തിനുള്ള രൂപരേഖ തയ്യാറാക്കിവരികയാണെന്നും പത്രം പറയുന്നു. ഊര്‍ജത്തിന്റെ ആവശ്യകതയനുസരിച്ചായിരിക്കും എത്രത്തോളം നിലയങ്ങള്‍ നിര്‍മിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. സമുദ്രത്തില്‍ ആണവ-എണ്ണനിലയങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ സുപ്രധാനമായ രണ്ടു കമ്പനികളുമായി ജനുവരിയില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു.
Next Story

RELATED STORIES

Share it